ലഹരിക്കെതിരെ കാര്‍ റാലിയുമായി കോഴിക്കോട്ടെ ബിസിനസ് ക്ലബ്. ജീവിതം തിരഞ്ഞെടുക്കൂ, ലഹരിയോട് നോ പറയൂ എന്ന സന്ദേശവുമായാണ് കാര്‍ റാലി സംഘടിപ്പിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടന്ന റാലി ജോയിന്‍റ് ആര്‍ടിഒ സിപി സക്കറിയ ഫ്ലാഗ് ഓഫ് ചെയ്തു. ബിസിനസ് ക്ലബ് പ്രസിഡന്‍റും മൈജി ചെയര്‍മാനുമായ എ.കെ. ഷാജി അധ്യക്ഷത വഹിച്ചു. അമ്പതിലധികം വാഹനങ്ങള്‍ റാലിയില്‍ പങ്കെടുത്തു.