വൈദ്യുതാഘാതമേറ്റ് വീണ കുട്ടിക്കുരങ്ങന് കൈത്താങ്ങായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍. തിരുവനന്തപുരത്തെ പൊന്‍മുടിയിലാണ് മനുഷത്തത്തിന്‍റെ കാഴ്ച. ജൂലായ് 1നാണ് വൈദ്യുതാഘാതമേറ്റ് വീണ കുരങ്ങിന് ബോദം നഷ്ടമായത്. ഇതുകണ്ട ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എസ്.അരുണ്‍, കുരങ്ങിനെ എടുത്ത് സി.പി.ആര്‍ നല്‍കി ജീവന്‍ രക്ഷിക്കുകയായിരുന്നു.
അമ്മ കുരങ്ങിനൊപ്പം ഇലക്ട്രിക് പോസ്റ്റില്‍ ഇരിക്കുമ്പോളാണ് വൈദ്യുതാഘാതമേറ്റതും നിലത്തേക്ക് തെറിച്ച് വീണതും. ആ സമയം ഡ്യൂട്ടിയിലായിരുന്ന തിരുവനന്തപുരം നന്ദിയോട് സ്വദേശി അരുണ്‍ ഓടിയെത്തി കുരങ്ങിന് സി.പി.ആര്‍ നല്‍കുകയായിരുന്നു. പൊന്‍മുടിയില്‍ ടൂറിസ്റ്റായെത്തിയ കോട്ടം സ്വദേശി ഹരികൃഷ്ണന്‍ പകര്‍ത്തിയ ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.