ksrtc-stand

പണിമുടക്ക് ദിനത്തില്‍ സര്‍വീസുകള്‍ മുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് 4.7 കോടി രൂപയുടെ നഷ്ടം. വരുമാനമായി ലഭിച്ചത് 1.83 കോടി രൂപ മാത്രം. കഴിഞ്ഞവർഷം ഇതേദിവസം 7.25 കോടി രൂപയാണ് ലഭിച്ചത്. നഷ്ടത്തിന് ഉത്തരവാദി ഗതാഗതമന്ത്രിയെന്നാണ് യൂണിയനുകളുടെ വാദം

Also Read: ഗതാഗത മന്ത്രിയുടെ വാക്ക് പാഴായി; റോഡിലിറങ്ങിയവര്‍ പെരുവഴിയില്‍


ദേശീയ പണിമുടക്ക് ദിവസം ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ തോൽപ്പിച്ചായിരുന്നു കെഎസ്ആർടിസിയിലെ യൂണിയനുകളുടെ നീക്കം. പണിമുടക്ക് ദിവസം ആകെ നടന്നത് 250 ൽ താഴെ സർവീസുകൾ. മന്ത്രിയുടെ വാക്ക് കേട്ട് നടുറോഡില്‍ ഇറങ്ങിയവർ പെരുവഴിയിലാകുന്ന കാഴ്ചയും കണ്ടു. 

പണിമുടക്ക് തലേന്ന് ഗണേഷ് കുമാർ മാസ്സ് ഡയലോഗ് അടിച്ചു. ഇതുകൊണ്ട് ഉണ്ടായത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ഇടത് യൂണിയനുകൾ ഉൾപ്പെടെ സമരം ഘടിപ്പിക്കാൻ തീരുമാനിച്ചു. രണ്ട് മന്ത്രിയെ വിശ്വസിച്ച് പാവം ജനം റോഡിലിറങ്ങി. മന്ത്രിയുടെ പ്രസ്താവനയെ പ്രകോപനപരമായി കണ്ട യൂണിയനുകൾ സർവ്വശക്തിയും പുറത്തെടുത്തു. ദിവസം ശരാശരി  4450 സർവീസുകളാണ് നടക്കുന്നതെങ്കിൽ പണിമുടക്ക് ദിനം സർവീസ് നടത്തിയത് 250 ഷെഡ്യൂളുകൾ മാത്രം. 21,000 ജീവനക്കാരിൽ 3000 പേർ ജോലിക്ക് എത്തിയെങ്കിലും ഗുണം ഉണ്ടായതുമില്ല. 

മന്ത്രിയുടെ സ്വന്തം തട്ടകമായ പത്തനാപുരത്ത് പോലും സർവീസ് നടത്തിയില്ല. പലയിടത്തും സംഘർഷവും ബസുകൾക്ക് കേടുപാടുമുണ്ടായി. ഡയസ്നോന് പുല്ലുവില കൽപ്പിച്ചാണ് ജീവനക്കാർ പണിമുടക്കിയത്. ഇതിനെല്ലാം പുറമെ ഇടതുമുന്നണിക്ക് ഉള്ളിൽ മന്ത്രിക്കെതിരെ വിമർശനം കടുക്കുകയും ചെയ്തു. ഇടത് നയങ്ങളോട് പിന്തിരിഞ്ഞുള്ള മന്ത്രിയുടെ റൂട്ട് മാറ്റത്തിൽ സിപിഎം ഇടപെട്ടേക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

KSRTC loses Rs 4.7 crore due to disruption of services on strike day