പതിവിന് വിപരീതമായി കോഴിക്കോട് ജില്ലാ കോടതി മുറ്റത്ത് നിറഞ്ഞുനിന്ന ക്രിക്കറ്റ് ആവേശം കണ്ട് കോടതിയില്‍ എത്തിയവര്‍ ഞെട്ടി. ജഡ്ജിമാരും കോടതി ജീവനക്കാരും തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ് ആവേശമായത്. കോടതി ജീവനക്കാര്‍ 119 റണ്‍സ് നേടി ടൂര്‍ണമെന്‍റ് വിജയിച്ചു.
ടോസ് വീണ ജഡ്ജിമാരുടെ ടീം ബൗളിങ് തിരഞ്ഞെടുത്തോടെ പിന്നെ കോടതി മുറ്റത്ത് കണ്ടത്ത് വീറും വാശിയും നിറഞ്ഞ മത്സരം. കോടതി ജീവനക്കാർ 58 റൺസിന് ജഡ്ജിമാരെ പരാജയപ്പെടുത്തി. 8 ഓവർ ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോടതി ജീവനക്കാർ 119 റൺസ് നേടി.
അഡീഷനൽ ജില്ലാ ജഡ്ജി ആർ.മധുവിന്‍റെ നേതൃത്വത്തിലിറങ്ങിയ ജഡ്ജിമാരുടെ ടീമിന് 61 റൺസേ എടുക്കാനായുള്ളൂ. കോർട്ട്മെൻസ് കാലിക്കറ്റിന്‍റെ കുടുംബോൽസവുമായി ബന്ധപ്പെട്ടാണ് ന്യായാധിപൻമാരും ജീവനക്കാരും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടന്നത്.
ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്ന പ്രിൻസിപ്പൽ മുൻസിഫ് പി.വിവേകിന്‍റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ എവർ റോളിങ് ട്രോഫിക്കായാണ് ക്രിക്കറ്റ് മത്സരം നടന്നത്. മൽസരം ഒന്നാം അഡീഷനൽ ജില്ലാ ജഡ്ജി എൻ.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് 12 ന് നടക്കുന്ന കോടതി ജീവനക്കാരുടെ കുടുംബോൽസവത്തിൽ ട്രോഫികൾ സമ്മാനിക്കും.