കേരള സർവകലാശാലയിലെ റജിസ്ട്രാറുടെ ചുമതലയേറ്റെടുക്കാന്‍ കഴിയില്ലെന്ന് ഡോ.മിനി കാപ്പന്‍. ഇക്കാര്യം കാണിച്ച് അവര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തു നല്‍കി. വൈസ് ചാന്‍സലര്‍ റജിസ്ട്രാറുടെ ചുമതല നൽകിയ ഡോ മിനി കാപ്പൻ ഫയലിൽ ഒപ്പിടരുതെന്നും ഒപ്പിട്ടാൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും സിൻഡിക്കേറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. .
തര്‍ക്കത്തിനും നിയമപോരാട്ടത്തിനുമില്ലെന്നും റജിസ്ട്രാറുടെ ചുമതല വഹിക്കാനാവില്ലെന്നും കാണിച്ചാണ് കേരള സര്‍വകലാശാലയുടെ പ്ളാനിങ് വിഭാഗത്തിന്‍റെ ചുമതലയുള്ള ഡോ.മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് കത്തു നല്‍കിയത്. കഴിഞ്ഞ ദിവസമാണ് വിസി ഡോ .മിനിക്ക് റജിസ്ട്രാറുടെ ചുമതല നല്‍കിയത്. തുടര്‍ന്ന് റജിസ്ട്രാര്‍ കെ എസ് അനിൽകുമാർ ഒപ്പിട്ടയച്ച ഫയലുകൾ വി സി തള്ളി. പകരം രജിസ്ട്രാർ ഇൻചാർജ് എന്ന നിലക്ക് ഡോ മിനിക്കാപ്പൻ അയച്ച 25 ഫയലുകൾ അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് സിൻഡിക്കേറ്റ് രംഗത്തെത്തിയത്. ഡോ. മിനി കാപ്പനോട് ഫയലിൽ ഒപ്പിടരുതെന്ന് സ്വരം കടുപ്പിച്ചു തന്നെ പറഞ്ഞു സിൻഡിക്കേറ്റ്.
സര്‍വകലാശാലയിലെത്തരുതെന്ന നിർദ്ദേശം അവഗണിച്ച് ഒാഫീസിലെത്തിയ റജിസ്ട്രാറെ മുള്‍മുനയില്‍ നിറുത്താന്‍ തന്നെയാണ് വൈസ് ചാൻസലറുടെ തീരുമാനം. കെ.എസ്അനിൽകുമാർ അയച്ച അടിയന്തര സ്വഭാവത്തിലുള്ള മൂന്നു ഫയലുകളാണ് വി സി മടക്കിയത്. ഫയൽ നീക്കം സംബന്ധിച്ച ചോദ്യത്തിന് റജിസ്ട്രാറുടെ മറുപടി ഇങ്ങനെ. വിഷയം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ വിസിക്ക് കത്തു നൽകി.ഇതിനിടെ റജിസ്ട്രാർക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ.