പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയിലെ പിഴവുകാരണം മുപ്പതോളം ശസ്ത്രക്രിയകളെ നേരിട്ട് ജീവിതത്തെ തിരികെ പിടിച്ച ഒരുമലയാളിയുണ്ട് യുഎഇയിലെ അൽ ഐനില്‍. ആലപ്പുഴ കട്ടച്ചിറ സ്വദേശി ഡോ:ഹരിദാസ് എസ്.നായർ. രോഗവും വേദനയും തളർത്തിയിടത്ത് നിന്ന്, തോൽക്കാൻ മനസ്സില്ലാത്ത പോരാളിയെപ്പോലെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഡോ.ഹരിദാസ്, ഇന്ന് പതിനേഴായിരത്തിലധികം തൊഴിലാളികളുള്ള സ്ഥാപനത്തിലെ സേഫ്റ്റി വിഭാഗം തലവനാണ്.
വഴിതെറ്റിവന്ന കാൻസറിനെ വരുതിയിലാക്കി ജീവിതത്തെ നിറഞ്ഞ ചിരിയോടെ നേരിട്ട അതീജീവനകഥ. 15 വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്സിലും പിന്നീട് മറ്റ് വിദേശരാജ്യങ്ങളിലും ജോലിചെയ്തശേഷമായിരുന്നു യുഎഇയിലേക്കുള്ള വരവ്. അതിനിടെ 2016 ലാണ് പ്രോസ്റ്റേറ്റ് കാൻസറാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവ് കാരണം കാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും പിന്നീട് കേരളത്തിലേക്ക് ചികിത്സ മാറ്റുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ വൻകുടൽ മുറിച്ചുമാറ്റുകയും ദഹനവ്യവസ്ഥ ശരീരത്തിന് പുറത്തേക്ക് മാറ്റുകയും ചെയ്യേണ്ട അതിസങ്കീര്‍ണസാഹചര്യം. തുടർന്ന് വെല്ലൂർ സി എം സി കോളേജിൽ ചികിത്സ
അതിജീവനം ശരീരത്തിന് മുന്‍പ് മനസിലാണുണ്ടാകേണ്ടതെന്ന തിരിച്ചറിവില്‍ ഹരിദാസ് ഒരു യാത്ര പുറപ്പെട്ടു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നേപ്പാളിലെ ശിവക്ഷേത്രം കാണാൻ ഭാര്യയെയും കൂട്ടി മല കയറി.