തൃശൂരില്‍ കാലംചെയ്ത കല്‍ദായ സുറിയാനി സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്ത ഡോക്ടര്‍ മാര്‍ അപ്രേമിന്‍റെ സംസ്കാരം നാളെ . ഔദ്യോഗിക ബഹുമതികളോടെയാകും അന്ത്യചടങ്ങുകള്‍.
കല്‍ദായ സുറിയാനി സഭയുടെ പ്രിയപ്പെട്ട ഇടയാന്‍ ഡോക്ടര്‍ മാര്‍ അപ്രേമിന് യാത്രാമൊഴി നല്‍കാന്‍ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. അന്ത്യകര്‍മങ്ങള്‍ തൃശൂരിലെ കുരുവിളയച്ചന്‍ പള്ളിയില്‍ രാവിലെ പത്തു മണിക്കു തുടങ്ങും. സംസ്കാര ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ റവന്യൂമന്ത്രി കെ.രാജനും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും മര്‍ത്തമറിയം വലിയ പള്ളിയില്‍ എത്തിയിരുന്നു. തൃശൂരിന്‍റെ പ്രിയങ്കരനായ മെത്രാപ്പൊലീത്തയായിരുന്നു അപ്രേമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.
ക്രിസ്തീയ സഭകളിലെ കാരണവരെയാണ് മാര്‍ അപ്രേമിന്‍റെ വിയോഗത്തോടെ നഷ്ടപ്പെട്ടതെന്ന് സി.ബി.സി.ഐ. പ്രസിഡന്‍റും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
അരനൂറ്റാണ്ടുക്കാലം കല്‍ദായ സുറിയാനി സഭയില്‍ മെത്രാപ്പൊലീത്തയായി സേവനം അനുഷ്ടിച്ച ഇടയന് വേദനയോടെ യാത്രാമൊഴി നല്‍കുകയാണ് വിശ്വാസികള്‍. രണ്ടു ദിവസമായി മര്‍ത്തമറിയം വലിയപള്ളിയില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീതത്തില്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.