മുഹമ്മദലിയുടെ ഇരട്ട കൊലപാതക മൊഴിയില്‍ വെളിപ്പെടുത്തലുമായി മുന്‍ എസ്‌പി സുഭാഷ് ബാബു മനോരമ ന്യൂസിനോട്. 1989 ല്‍ വെള്ളയില്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നുവെന്നും കേസില്‍ ദൃക്സാക്ഷിയോ പരാതിക്കാരനോ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നും സുഭാഷ് ബാബു വ്യക്തമാക്കി. അതേസമയം മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് ശ്രമം തുടങ്ങി.
1989 സെപ്റ്റംബര്‍ 24 ന് വെള്ളയില്‍ കടപ്പുറത്ത് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു കിടന്നയാളെ 36 വര്‍ഷങ്ങള്‍ക്ക് ശേഷവും നടക്കാവ് സി ഐ ആയിരുന്ന റിട്ട. എസ്. പി. എന്‍.സുഭാഷ് ബാബു ഓര്‍ക്കുന്നു. കേസില്‍ ദൃസാക്ഷിയോ പരാതിക്കാരനോ ഇല്ലാത്തതാണ് ഇന്നും ഓര്‍ക്കാന്‍ കാരണം. കൊലപാതകമെന്ന് ഉറപ്പിച്ചിരുന്നു, കേസ് രണ്ടുവര്‍ഷം അന്വേഷിച്ചു, മൃതദേഹത്തിന്‍റെ മൂക്കിലും വായിലും മണ്ണുണ്ടായിരുന്നു. പ്രതി മുഹമ്മദലിയെന്ന് ഉറപ്പില്ല. മുഹമ്മദലി പറഞ്ഞതുമായി ആ കേസിന് സാദ്യശ്യമുണ്ട്. കേസില്‍ ദൃക്സാക്ഷിയോ പരാതിക്കാരനോ ഇല്ലാത്തതിനാലാണ് അവസാനിപ്പിച്ചതെന്നും എന്‍. സുഭാഷ് ബാബു.
വെള്ളയില്‍ കൊലപാതകം പൊലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചത് എഫ് ഐ ആര്‍ ഇന്‍ഡക്സും കീബുക്കും പരിശോധിച്ചാണെങ്കിലും കേസ് എടുത്ത എഫ്‌ഐആര്‍ പൊലീസിന് ലഭിച്ചിട്ടില്ല. ഇത് കോടതിയില്‍ നിന്നോ ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ നിന്നോ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.