സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുന്നു. വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസുകളെ കാര്യമായി ആശ്രയിക്കുന്ന മലബാര്‍ മേഖലയെ സമരം സാരമായി ബാധിക്കും. നഗരങ്ങളിലും യാത്ര പ്രതിസന്ധിയിലാകും. ഇന്ന് അര്‍ധരാത്രി തുടങ്ങുന്ന ദേശീയ പണമുടക്കിലും സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഉള്‍പ്പെടെ ഓടില്ല.
സ്വകാര്യ ബസുകളുടെ പണിമുടക്കിനെ തുടര്‍ന്ന് അധിക ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എല്ലാ യൂണിറ്റുകളിലെയും മുഴുവന്‍ ബസുകളും ഓപ്പറേറ്റ് ചെയ്യണമെന്ന് യൂണിറ്റ് മേധാവികള്‍ക്ക് എംഡി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ , എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അധിക സര്‍വീസ് നടത്താനും നിര്‍ദേശം നല്‍കി. ഓപ്പറേഷന്‍സ് വിഭാഗത്തിലെ ജീവനക്കാരുടെ അവധികള്‍ റദ്ദാക്കിയിട്ടുണ്ട്.