kpcc

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായി കേരള നേതാക്കൾ ഡൽഹിയിലെത്താനിരിക്കെ നേതൃത്വത്തിന്‍റെ അമിത ആത്മവിശ്വാസത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. സ്ഥാനാർഥി നിർണയം ഒന്നിച്ചിരുന്നുള്ള ചർച്ചകളിലൂടെ ആയിരിക്കണമെന്നുമാണ് ഹൈക്കമാൻഡ് നിലപാട്. കേരള സന്ദർശനം കഴിഞ്ഞ് ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിക്കും ഇതേ വിലയിരുത്തലാണുള്ളത് എന്നാണ് വിവരം.

 

നേതാക്കൾ  താഴേ തട്ടിൽ പ്രവർത്തിക്കേണ്ട സമയമാണിതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഡൽഹിയിൽ എത്തുന്ന നേതാക്കൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകും. ജയസാധ്യത മാനദണ്ഡമാക്കി എംപിമാരുടെ മത്സരം പരിഗണിക്കും. ഇന്ന് വൈകിട്ട് സ്ക്രീനിങ് കമ്മിറ്റിയും  നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയും ചേരും. സ്ഥാനാർത്ഥി പട്ടിക തയ്യാറായാലും തിരക്കിട്ടുള്ള പ്രഖ്യാപനത്തിലേക്ക് കടക്കില്ല എന്നാണ് വിവരം. 60 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്.

ENGLISH SUMMARY:

Congress High Command expressed dissatisfaction over the 'overconfidence' shown by Kerala leaders regarding the upcoming elections. Rahul Gandhi, following his Kerala visit, emphasized the need for unity and ground-level activism.