പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ പാറ ഇടിഞ്ഞ് വീണ് കുടുങ്ങിയ ആളെ കണ്ടെത്താനുള്ള തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘവും 20 അംഗഫയര്‍ഫോഴ്സ് സ്പെഷല്‍ ടാസ്ക് ഫോഴ്സും സ്ഥലത്തെത്തി. മലയിടിച്ചില്‍ ഭീഷണി ഉളളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
കൂടുതൽ പാറക്കെട്ടുകൾ ഇടിഞ്ഞതോടെയാണ് ഇന്നലെ രാത്രി പരിശോധന ഉപേക്ഷിച്ചത്. പാറ പൊട്ടിക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ ബിഹാർ സ്വദേശി അജയ്കുമാറിനെയാണ് ഇനി കണ്ടെത്താനുള്ളത്.
ഒഡീഷയിൽ നിന്നുള്ള മഹാദേവ പ്രഥാൻ ആണ് മരിച്ചത്. പാറ പൊട്ടിക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ ബിഹാർ സ്വദേശി അജയ്കുമാറിനെയാണ് ഇനി കണ്ടെത്താനുള്ളത്. അഗ്നിരക്ഷാസേന പ്രത്യേക വിഭാഗവും ദുരന്തനിവാരണ സേനയും ചേർന്നാകും രാവിലത്തെ പ്രവർത്തനം.