കേരള സർവകലാശാല സിൻഡിക്കറ്റിനും റജിസ്ട്രാർക്കും എതിരെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് നടപടിയെടുത്തേക്കും. താൽക്കാലിക വിസി സിസ തോമസ് സർവകലാശാലയിലെ വിവാദ സംഭവങ്ങളിൽ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സിൻഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. രാജ്ഭവൻ അഭിഭാഷകനും സ്വകാര്യ അഭിഭാഷകരും ഒരേ അഭിപ്രായമാണ് അറിച്ചത്. നിയമവും ചട്ടവും ലംഘിച്ചാണ് സിൻഡിക്കേറ്റ് അടിയന്തര യോഗം ചേർന്നതെന്നും റജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ചത് അംഗീകരിക്കാനാവില്ലെന്നുമാണ് സിസ തോമസിൻ്റെ റിപ്പോർട്ട് പറയുന്നത്.
റജിസ്ട്രാർ കെ എസ് അനിൽ കുമാറിനേയും ജോയിൻ്റ് റജിസ്ട്രാർ ഡോ പി . ഹരി കുമാറിനെയും സസ്പെൻ്റ് ചെയ്യാൻ വിസിക്ക് നിർദേശം നൽകുന്നതും രാജ്ഭവൻ പരിഗണിക്കുന്നുണ്ട്. ഇത്തരം ഏത് നടപടി വന്നാലും സിൻഡിക്കേറ്റ് കോടതിയെ സമീപിക്കും. കൂടാതെ ഇടത് വിദ്യാർഥി സർവീസ് സംഘടനകൾ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യും.