ഏറ്റവും നല്ല തേങ്ങ കിട്ടുന്ന കോഴിക്കോട് കുറ്റ്യാടിയുടെ മലയോര മേഖല തേങ്ങാക്കള്ളന്‍മാരുടെ വിഹാര കേന്ദ്രമാകുന്നു. തേങ്ങയ്ക്ക് വിലകൂടിയതോടെ മോഷണവും കൂടി. തേങ്ങാക്കള്ളന്‍മാരെ ചെറുക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചിരിക്കുകയാണ് കര്‍ഷകര്‍.
തേങ്ങയുടെ വില തെങ്ങിനും മുകളിലേക്ക് ഉയര്‍ന്നപ്പോഴാണ് കള്ളന്‍മാരുടെ ശല്യം കൂടിയത്. കാമ്പുള്ള തേങ്ങയ്ക്ക് പേരുകേട്ട മരുതോംങ്കര , കാവിലുംപാറ പഞ്ചായത്തുകളിലെ മലയോര മേഖലകളിലാണ് കര്‍ഷകരുടെ കണ്ണുവെട്ടിച്ചുള്ള കള്ളന്‍മാരുടെ തെങ്ങു കയറ്റം.
കറിയ്ക്ക് അരയ്ക്കാന്‍ കാത്തുവെച്ച തേങ്ങ പോലും കള്ളന്‍മാര്‍ കൊണ്ടുപോകും. തെങ്ങിന്‍തോപ്പില്‍ ഉടമസ്ഥര്‍ വിളവെടുക്കാന്‍ ചെല്ലുമ്പോള്‍ കൊതുമ്പും ചകിരിയും മാത്രമാണ് ബാക്കി.
തേങ്ങ മോഷണം ചെറുക്കാന്‍ ഒടുവില്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചു. കര്‍ഷകര്‍ ഉടമസ്ഥരില്ലാതെ എത്തിക്കുന്ന തേങ്ങ വാങ്ങരുതെന്ന് വ്യാപാരികളോട് നിര്‍ദേശം നല്‍കി. പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.