ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂരിലെത്തി. രാവിലെ 9 മണിയോടെയാണ് ക്ഷേത്രത്തിലെത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴ മൂലം അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പിന്നീട് കൊച്ചിയിലെ പരിപാടിയ്ക്കു ശേഷമാണ് അദ്ദേഹം വീണ്ടും ഗുരുവായൂരിലെത്തിയത്.