തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാലമോഷണക്കേസിൽ പരാതിക്കാര്‍ക്കും പൊലീസുകാർക്കും എതിരെ കേസെടുത്തു. ബിന്ദു ജോലി ചെയ്തിരുന്ന വീടിന്റെ ഉടമ ഓമന ഡാനിയേൽ, മകൾ നിഷ , ഈ കേസിൽ സസ്പെൻഷനിലുള്ള എസ് ഐ പ്രസാദ്, എ.എസ്.ഐ പ്രസന്നൻ എന്നിവർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
വീട്ടുജോലിക്കാരി ബിന്ദു സ്വർണം മോഷ്ടിച്ചെന്ന് വ്യാജപരാതി നൽകിയ ഓമന ഡാനിയലിനെതിരെ കേസെടുക്കാൻ എസ്സി–എസ്ടി കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഓമന ഡാനിയേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്.
20 മണിക്കൂർ ബിന്ദു അനുഭവിച്ച യാതന മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ എസ്ഐയെയും എഎസ്ഐയേയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.