f-35-hanger

തിരുവനന്തപുരം വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35ബി സ്റ്റൈല്‍ത്ത് വിമാനത്തെ ഹാങറിലേക്ക് മാറ്റി.  ചെറുവാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് പോര്‍വിമാനത്തെ ഹാങറിലേക്ക് നീക്കിയത്. മെയിന്‍റനൻസ് യാർഡിലേക്ക് മാറ്റാനുള്ള ഇന്ത്യയുടെ അനുമതി ബ്രിട്ടൻ സ്വീകരിച്ചുവെന്ന് ബ്രിട്ടീഷ് ഹൈകമ്മിഷൻ വ്യക്തമാക്കി. 

ഞായറാഴ്ച ഉച്ചയോടെയാണ് എഫ്35ബിയുടെ അറ്റപ്പണിക്കുള്ള ബ്രിട്ടനിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ അറ്റ്ലസ് എ 400 വിമാനത്തിലാണ് 21 സാങ്കേതിക സംഘം എത്തിയത്.  ഇറങ്ങിയത്. വിമാനത്തില്‍ എത്തിച്ച അറ്റകുറ്റപണിക്കുള്ള യന്ത്രങ്ങള്‍ അടക്കം നേരത്തെ പുറത്തിറക്കുയിരുന്നു. 

അറ്റകുറ്റപ്പണി നടത്താനായില്ലെങ്കില്‍ സൈനികവിമാനങ്ങള്‍ വഹിക്കുന്ന ചരക്ക് വിമാനത്തില്‍ എഫ്35 നെ ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III വിമാനം ഇതിനായി തിരുവനന്തപുരത്തെത്തും. 

77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഗ്ലോബമാസ്റ്ററിന് രണ്ട് എഫ്-35 വിമാനങ്ങളെ വഹിക്കാനാകും. 14 മീറ്റര്‍ നീളവും 11 മീറ്ററോളം വീതിയുമുള്ള യുദ്ധവിമാനാമണ് എഫ്-35ബി. 26 മീറ്റര്‍ വരെ നീളത്തില്‍ കാര്‍ഗോ വഹിക്കാന്‍ സാധിക്കുമെങ്കിലും നാല് മീറ്റര്‍ മാത്രമാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളുടെ വീതി. വിമാനത്തിന്‍റെ ചിറക് ഊരിമാറ്റിയാകും എഫ്-35നെ കൊണ്ടുപോകുക. 

അറബിക്കടലിലുള്ള വിമാനവഹിനി കപ്പലായ എച്ചഎന്‍എസ് പ്രിൻസ് ഓഫ് വെയ്ൽസില്‍ നിന്നും പറന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി കഴിഞ്ഞമാസം 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. തുടര്‍ന്നാണ് വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. കപ്പലിലെ സാങ്കേതിക വിദഗ്ധര്‍ക്ക് പരിഹിരക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇംഗ്ലണ്ടില്‍ നിന്ന് തന്നെ വിദഗ്ധര്‍ എത്തിയത്. എഫ് 35 ബിയുടെ നിര്‍മാണ കമ്പനിയില്‍ നിന്നുള്ള വിദഗ്ധരും സംഘത്തിലുണ്ട്. 

ENGLISH SUMMARY:

The British F-35B stealth fighter jet, grounded due to a technical snag at Thiruvananthapuram airport, has been successfully moved to a hangar. The British High Commission confirmed India's approval for the jet's transfer to the maintenance yard, where it was towed using a small vehicle.