kottayam

TOPICS COVERED

കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടവും അപകടാവസ്ഥയിൽ. അമ്പതു വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്‍റെ മേൽക്കൂര പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്നു. സർക്കാർ ഉടനടി ഇടപെടണമെന്ന് ഹോസ്റ്റൽ സന്ദർശിച്ച ചാണ്ടി ഉമ്മൻ എംഎൽഎ ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി അല്ല പുതിയ കെട്ടിടമാണ് വേണ്ടതെന്ന് വിദ്യാർഥികൾ മനോരമ ന്യൂസിനോട് പറഞ്ഞു. 

മെഡിക്കൽ കോളജ് ക്യാമ്പസിൻ ഉള്ളിലെ വിദ്യാർഥികളുടെ  രണ്ടു ഹോസ്റ്റൽ കെട്ടിടങ്ങൾ. ചോർന്നൊലിച്ചു പൊട്ടിപ്പൊളിഞ്ഞ നിലയിൽ. 

കാലം എത്രയായിട്ടും ഒരു ഉദ്യോഗസ്ഥനും കെട്ടിടങ്ങളുടെ അപകടാവസ്ഥ പരിശോധിച്ചിട്ടില്ല. ഓരോ വർഷവും അറ്റകുറ്റപ്പണി നടത്തി മുഖം മിനുക്കുന്നു വിദ്യാർഥികളുടെ പരാതി കേൾക്കാൻ എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയും കെട്ടിടങ്ങളുടെ മോശം അവസ്ഥ നേരിൽ കണ്ടു. മുറികളെല്ലാം പൊട്ടിപ്പൊളിഞ്ഞതാണ്. പരിഹാരം ഉടനടി വേണമെന്നും വിദ്യാർഥികളെ തെരുവിൽ ആകരുതെന്നും  എംഎൽഎ. രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങളിലായി 200ൽ അധികം വിദ്യാർഥികൾ ആണ് താമസിക്കുന്നത്. ഇവിടെക്കുള്ള റോഡും ദശാബ്ദങ്ങളായി ചെളിക്കുളമാണ്. 

ENGLISH SUMMARY:

The student hostel at Kottayam Medical College is in a dilapidated state, with its over 50-year-old roof leaking and crumbling. After visiting the premises, MLA Chandy Oommen urged immediate government intervention. Students told Manorama News that mere repairs won’t suffice—they need a new building altogether.