ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബിന്ദുവിന്‍റെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കണം. ബിന്ദുവിന്‍റെ മകള്‍ക്ക് ജോലി നല്‍കണം. മന്ത്രി നടത്തുന്നത് പി.ആര്‍ ജോലി മാത്രമെന്നും മുഖ്യമന്ത്രി മൊത്തം മൗനത്തിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിന്ദുവിന്‍റെ മരണം കൊലപാതകമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ബിന്ദു മരിച്ചത് രക്ഷാപ്രവര്‍ത്തനം വൈകിയതിനാലാണ്. അപകടത്തെ ലഘൂകരിക്കാന്‍ മന്ത്രിമാര്‍ ശ്രമിച്ചെന്നും സര്‍ക്കാരിനെ ന്യായീകരിക്കാനുളള വ്യഗ്രതയിലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ബിന്ദുവിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യമേഖല റിവേഴ്സ് ഗിയറിലാണ്. കോട്ടയം മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ ലൈറ്റ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരച്ചിൽ നടത്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.