കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയത് 13 വര്‍ഷം മുന്‍പെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി.പുന്നൂസ് മനോരമ ന്യൂസിനോട് പറഞ്ഞു. വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തിന്‍റെ അന്തിമറിപ്പോര്‍ട്ട് ഡിസംബറിലാണ് കിട്ടിയത്. രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്നും ഡിഎംഇ ഡോ. കെ.വി.വിശ്വനാഥൻ പറഞ്ഞു. കെട്ടിടത്തില്‍ ആരുമില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞതുകേട്ടാണ് മന്ത്രിമാര്‍ പറഞ്ഞതെന്നും ഡിഎംഇ പറഞ്ഞു. Also Read: ഉത്തരവാദിത്വമില്ലായ്മയില്‍ പൊലിഞ്ഞ ജീവന്‍; ബിന്ദുവിൻ്റെ വീട്ടിൽ നെഞ്ചുരുകുന്ന കാഴ്ചകൾ...
അതേസമയം, മെഡിക്കല്‍ കോളജ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. കെട്ടിടം പൊളിച്ചുമാറ്റാന്‍ ആര്‍പ്പൂക്കര പഞ്ചായത്ത് അഞ്ചുവര്‍ഷംമുന്‍പേ പറഞ്ഞു. 2020ലെ സേഫ്റ്റി ഓഡിറ്റിലാണ് പരാമര്‍ശമുള്ളത്.
തിരച്ചിലിന് കാലതാമസമുണ്ടായില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാര്‍. പെട്ടെന്ന് മണ്ണുമാന്തി എത്തിക്കാനായില്ലെന്നും ജയകുമാര്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജില്‍ തകര്‍ന്നുവീണ കെട്ടിടം റവന്യു സംഘം പരിശോധിക്കും. കലക്ടറുടെ നേതൃത്വത്തിലാണ് റവന്യുസംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കോട്ടയം മെഡി. കോളജിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. അതേസമയം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള കെട്ടിടങ്ങളില്‍ പലതും അറ്റകുറ്റപ്പണിയില്ലാതെ അനാരോഗ്യത്തിലാണ്.
ശുചിമുറിയോട് ചേര്‍ന്ന ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞു. പൈപ്പുകൾ മാറ്റുന്ന ഭാഗം ബലപ്പെടുത്താത്തതിനാല്‍ വെള്ളം ഇറങ്ങി കെട്ടിടം ദുർബലമായ സ്ഥിതിയിലാണ്. പലയിടത്തും മേല്‍ക്കൂരയിലെ സിമന്റ് പാളികള്‍ ഇളകിവീണുണ്ടാകുന്ന അപകടങ്ങള്‍ വേറെ. മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങിയും ബലക്ഷയമുണ്ട്