കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.അനില്‍കുമാറിന്റെ സസ്പെന്‍ഷന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. സര്‍വകലാശാലയോടും പൊലീസിനോടും വിശദീകരണം തേടി. സര്‍വകലാശാലയ്ക്കും വിസിക്കും രണ്ട് നിലപാടെന്ന് കോടതി. റജിസ്ട്രാറുടെ നടപടി ഗവര്‍ണറുടെ വിശിഷ്ഠതയെ ബാധിച്ചു. ഗവര്‍ണര്‍ വരുമ്പോള്‍ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. ഭാരതമാതാവിനെ റജിസ്ട്രാര്‍ വിശേഷിപ്പിച്ചത് പതാകയേന്തിയ സ്ത്രീ എന്നാണ്. അത് ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം , കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ വി.സി നല്‍കിയ സസ്പെന്‍ഷന്‍ ഉത്തരവ് അവഗണിച്ച് റജിസ്ട്രാര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്തെത്തിയിരുന്നു. വിസിക്കും ഗവര്‍ണര്‍ക്കും എതിരെ ഇടത് സംഘടനകളുടെ പ്രതിഷേധത്തിനിടെ താല്‍ക്കാലിക വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റിരുന്നു.
ENGLISH SUMMARY:
The Kerala High Court has declined to grant a stay on the suspension of Kerala University Registrar Dr. Anilkumar. The court sought explanations from both the university and the police. It observed that the university and the Vice-Chancellor appear to have taken two different stands. The registrar’s actions, the court noted, affected the dignity of the Governor. “This is not how one should act in the presence of the Governor.”