ksrtc-accident-thrissur

തൃശൂര്‍ കുന്നംകുളം പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. 

കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അപകടത്തിൽ കെഎസ്ആര്‍ടിസി ബസിന്‍റെയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. കേച്ചേരി, അക്കിക്കാവ്, വടക്കാഞ്ചേരി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജംഗ്ഷനാണ് പന്നിത്തടം. ജൂൺ അവസാന വാരം രണ്ട് കാറുകളും ഒരു ബൈക്കും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.

ENGLISH SUMMARY:

A major accident occurred in Pannithadam, Kunnamkulam, Thrissur, when a KSRTC bus and a fish lorry collided. The incident took place around 1:30 AM today. Approximately twelve people, including the bus driver and conductor, sustained injuries. The KSRTC bus was traveling from Kozhikode to Kumily, while the fish lorry was coming from Kunnamkulam.