സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. ഏഴ് മണിയോടെ പൊലീസ് ആസ്ഥാനത്തെത്തി അദ്ദേഹം ചുമതലയേറ്റെടുത്തു. പരമ്പരാഗത ചടങ്ങായ ബാറ്റണ്‍ കൈമാറ്റത്തോടെയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. 1991ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പുലർച്ചെ ഒന്ന് അൻപതോടെ തിരുവനന്തപുരത്തെത്തി. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. അജിത്കുമാറിനെ ഡി.ജി.പിയാക്കാൻ സംസ്ഥാന സർക്കാർ വ്യത്യസ്ത ഘട്ടങ്ങളിൽ കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാടുണ്ടായില്ല.
താൽക്കാലിക ഡി ജി പിയുടെ ചുമതല വഹിക്കുന്ന എച്ച് വെങ്കിടേഷ് അദ്ദേഹത്തിന് ചുമതല കൈമാറി. അധികാരമേറ്റ ശേഷം കണ്ണൂരിലാണ് പുതിയ ഡി ജി പിയുടെ ആദ്യ പരിപാടി. സർക്കാരിൻ്റെ മേഖല തല അവലോകന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും.