rain-monsoon-2

വടക്കന്‍ കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത.  മൂന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍,  കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.  മറ്റു ജില്ലകളില്‍ മിതമായ മഴ ലഭിക്കും. ശനിയാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷം. മണ്ണിടിച്ചിലും മിന്നൽ പ്രളയവും തുടരുകയാണ്.  മണ്ഡിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കാണാതായ 16 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായ ആറു തൊഴിലാളികളെയും  കണ്ടെത്താനായില്ല. NDRF ഉം SDRF ഉം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഇരുന്നൂറോളം റോഡുകളാണ് തകർന്നിട്ടുള്ളത്. ഒഡീഷ, യുപി, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

ENGLISH SUMMARY:

Widespread rain is expected in North Kerala today. A yellow alert has been issued for three districts: Kozhikode, Kannur, and Kasaragod. Other districts will experience moderate rainfall. The Meteorological Department has also stated that widespread rain is likely in the northern districts until Saturday.