സംസ്ഥാനത്തിന്‍റെ 41ാം പൊലീസ് മേധാവിയായ ചുമതലയേറ്റ റവാഡ ചന്ദ്രശേഖറിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പരാതിയുമായെത്തി. 30 വര്‍ഷം കാക്കിയിട്ടെന്നും നീതി കിട്ടിയില്ലെന്നും പരാതി. പിന്നാലെ പൊലീസുകാര്‍ ഇടപെട്ട് പരാതിക്കാരനെ മാറ്റി. പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി പ്രതികരിച്ചു.
അതേസമയം, ചുമതലയേറ്റതിന് പിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദിയെന്ന് റവാഡ പ്രതികരിച്ചു. ക്രമസമാധാനം ശക്തമാക്കും. ലഹരിവിരുദ്ധപ്രവര്‍ത്തനം ശക്തമാക്കും. സൈബര്‍ തട്ടിപ്പ് തടയാന്‍ ബോധവല്‍ക്കരണം നടത്തുമെന്നും റവാഡ. അതേസമയം കൂത്തുപറമ്പ് വെടിവയ്പിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ് മേധാവി പറഞ്ഞു. ALSO READ: റവാഡ ചന്ദ്രശേഖര്‍ കേരള പൊലീസ് മേധാവി; എച്ച് വെങ്കിടേഷ് ബാറ്റണ്‍ കൈമാറി ...
ഏഴ് മണിയോടെ പൊലീസ് ആസ്ഥാനത്തെത്തിയാണ് റവാഡ ചുമതലയേറ്റെടുത്തത്. താൽക്കാലിക ഡിജിപിയുടെ ചുമതല വഹിക്കുന്ന എച്ച് വെങ്കിടേഷ് അദ്ദേഹത്തിന് ചുമതല കൈമാറി. അധികാരമേറ്റ ശേഷം കണ്ണൂരിലാണ് പുതിയ ഡിജിപിയുടെ ആദ്യ പരിപാടി. സർക്കാരിന്‍ഫെ മേഖല തല അവലോകന യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഡിജിപി പങ്കെടുക്കും. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍.