പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച ബഷീര് ആരാണ്? മുന്‍ പൊലീസുകാരനോ മാധ്യമപ്രവര്‍ത്തകനോ? രണ്ടുമാണ് താനെന്ന് ബഷീര്‍ പറയുമ്പോഴും ബഷീര്‍ ഉള്ളില്‍ കടന്നകയറിയതാണ് കൗതുകം. ബഷീര്‍ മുന്‍ പൊലീസുകാരന്‍ എന്നത് യഥാര്‍ഥ്യമാണ്. ഗള്‍ഫിലുള്ള ഓണ്‍ലൈനിന്‍റെ മാധ്യമപ്രവര്‍ത്തകന്‍ എന്നതില്‍ ഇനിയും സ്ഥരീകരണം വന്നിട്ടില്ല.
പൊലീസ് ആസ്ഥാനത്ത് പ്രവേശിച്ചത് എങ്ങനെ
പൊലീസ് ആസ്ഥാത്തെ കവാടത്തില്‍ പൊലീസില്‍ നിന്നുള്ള പെന്‍ഷന്‍ ഐഡി കാര്‍ഡ് കാണിച്ചാണ് ഉള്ളിലേക്ക് പ്രവേശിച്ചത് . റാവാഡ തലശ്ശേരി എഎസ്ഫി ആയിരുന്ന സമയത്ത് കൂടെ ജോലി ചെയ്തിട്ടുണ്ട് എന്നും സഹപ്രവര്‍ത്തനെന്നും പൊലീസ് മേധാവിയാകുന്നത് കാണാനും എത്തിയാണ് എന്നാണ് പറഞ്ഞത്. പിന്നീട് പൊലീസ് മേധാവിയുടെ ഓഫീസിലെ സന്ദര്‍ശക മുറിയിലിരുന്നു.
തുടര്‍ന്ന് വാര്‍ത്താസമ്മേനം നടന്ന മുറിയിലേക്ക് റാവാഡ പോയപ്പോള്‍ ബഷീറും കൂടെ എത്തുകയായിരുന്നു. പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറാന്‍ ശ്രമിച്ച ബഷീറിനെ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ തടഞ്ഞു ആരാണ് എന്ന് തിരക്കി. എന്നാല്‍ മാധ്യമപ്രവര്‍ത്തനാണ് എന്ന് പറഞ്ഞ് അകത്തേക്ക് കയറുകയുമായിരുന്നു. തുടര്‍ന്നാണ് തനിക്ക് നീതികിട്ടാത്തതനെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചത്. മുത്തങ്ങ സംഘര്‍ഷകാലത്ത് താന്‍ കണ്ണൂരില്‍ പൊലീസ് ആയിരുന്നുവെന്നും ഇതേപ്പറ്റിയുള്ള സിനിമയില്‍ തന്‍റെ പേര് ദുരുപയോഗം ചെയ്തു എന്നുമാണ് പ്രധാന പരാതിയായി പറഞ്ഞത്.
തനിക്ക് 30 വര്‍ഷമായി നീതികിട്ടിയില്ല എന്നുള്ള പരാതികള്‍ പിന്നീട് പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബഷീര്‍ മാനസിക പ്രശ്നങ്ങള്‍ക്ക് ചികില്‍സയുള്ള ആളാണ് എന്നാണ് മനസിലായത്. റവാഡയുടെ മുന്‍ സഹപ്രവ്രര്‍ത്തകനായി ആദ്യവും മാധ്യമപ്രവര്‍ത്തകനായി രണ്ടാമതും പരിചയപ്പെടുത്തിയ ബഷീറിന്‍റെ മാനസികാരോഗ്യം കൃത്യമായി പരിശോധിക്കും . പക്ഷെ ഇയാള്‍ മുന്നോട്ടുവെച്ച പരാതികള്‍ പൊലീസ് അന്വേഷിക്കുകയും ചെയ്യും.