കൊല്ലത്തുനിന്നുള്ള ആദര്‍ശ് എം.സജി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്. ബംഗാളില്‍ നിന്നുള്ള ശ്രീജന് ഭട്ടാചാര്യയാണ് ജനറല്‍ സെക്രട്ടറി. കോഴിക്കോട് സമാപിച്ച എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പി.എസ്.സഞ്ജീവിനെ ജോയിന്റ് സെക്രട്ടറിയായും എം.ശിവപ്രസാദിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.