കൊല്ലം കടപ്പാക്കടയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. മകൻ വിഷ്ണുവിനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. ഹാളില്‍ വിഷ്ണുവിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. മറ്റൊരു മുറിയിൽ അച്ഛനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി.
വിഷ്ണുവിന് മാനസിക പ്രശ്നം ഉള്ളതായി സ്ഥലം കൗൺസിലർ പറയുന്നു. അച്ഛനും മകനും മാത്രമാണ് കടപ്പാക്കടയിലെ വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ മകളോടൊപ്പം തിരുവനന്തപുരത്തെ വീട്ടിലായിരുന്നു. രണ്ടുദിവസമായി ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്നാണ് മകളും മരുമകനുമായി അമ്മ കടപ്പാക്കട അക്ഷയ നാഗറിലെ വീട്ടിലെത്തിയത്. അകത്തുനിന്ന് പൂട്ടിയതിനാൽ മതിൽ ചാടിക്കടന്ന് മകളുടെ ഭർത്താവ് വീട്ടിനുള്ളിലേക്ക് കയറിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനിവാസ പിള്ള അഭിഭാഷകനായിരുന്നു