പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രിന്‍സിപ്പലടക്കം അഞ്ച് അധ്യാപകര്‍ക്കെതിരെ നടപടി. ആശിര്‍നന്ദ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ച അഞ്ചുപേരെയും പുറത്താക്കിയതായി സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു. സ്കൂളിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു. നേരത്തെ വിദ്യാര്‍ഥി സംഘടനകള്‍ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.
വിദ്യാര്‍ഥി സംഘടനകളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വീഴ്ച സമ്മതിച്ച മാനേജ്മെന്റ് ആത്മഹത്യ ക്കുറിപ്പില്‍ പരാമര്‍ശിച്ച അഞ്ച് അധ്യാപകര്‍ക്കെതിരെയും നടപടി എടുത്തു. .പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ജോയ്സി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്റ്റെല്ല ബാബു, അധ്യാപികമാരായ എ.ടി തങ്കം, അമ്പിളി , അര്‍ച്ചന എന്നിവരെയാണ് സ്ക്കൂളില്‍ നിന്നും പുറത്താക്കിയത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി പുതിയ കൗണ്‍സിലറെ നിയമിക്കും. രക്ഷിതാകളുടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മാനേജ് മെന്‍റ് ഉറപ്പ് നല്‍കി. തിങ്കളാഴ്ച്ച മുതല്‍ സ്കൂള്‍ പുനരാരംഭിക്കും. കുറ്റക്കാരയ അധ്യാപകര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടായിരുന്നു എ ഐഎസ്എഫ് മാര്‍ച്ച്
പിടിഎ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി സംഘര്‍ഷമായി.മതില്‍ ചാടികടന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ആശിര്‍നന്ദ സഹപാഠിയുടെ ബുക്കില്‍ എഴുതിവച്ച കുറിപ്പ് സഹപാഠികള്‍ പൊലീസിന് കൈമാറി. സ്കൂളില്‍ നിന്ന് നിരവധി തവണ അധിക്ഷേം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി മുന്‍ അധ്യാപകരും രക്ഷിതാക്കളും രംഗത്ത് വന്നിരുന്നു. ഒമ്പതാം ക്ലാസില്‍ സ്കൂള്‍ നിശ്ചയിക്കുന്ന മാര്‍ക്ക് നേടാത്തകുട്ടികളെ എട്ടാംക്ലാസിലേക്ക് തരംതാഴ്ത്തുന്നതും ഡിവിഷന്‍ മാറ്റുന്നതും ഇവിടെ പതിവായിരുന്നതായി പറയുന്നു. ഇതില്‍ മനംനൊന്താണ് നാട്ടുകല്‍ സ്വദേശിനി ആത്മഹത്യചെയ്തത്.