holiday-rain

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി . പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കും. 

Also Read: മഴക്കെടുതിയില്‍ ഒരു മരണം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് പരക്കെ ശക്തമായ  മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി .വയനാട് പാലക്കാട് , മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .

കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെലോ  അലർട്ടുണ്ട്. വയനാട് കബനി നദിയിൽ പ്രളയ സാധ്യത മുന്നറിയിപ്പു നൽകി.  നാളെ വയനാട് മലപ്പുറം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് മഴ ശക്തമാകുന്നത്. 24  മണിക്കൂറിനുള്ളിൽ ചക്രവാത ചുഴി ന്യൂനമർദ്ദം ആകാനും സാധ്യതയുണ്ട്.

മണിക്കൂറിൽ 50  കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനുംകടലേറ്റത്തിനും സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.28 വരെ മഴ തുടരും.

ENGLISH SUMMARY:

Tomorrow holiday in three districts