കോഴിക്കോട് അങ്കണവാടി ഹെല്‍പറെ ആക്രമിച്ച് മാല പൊട്ടിച്ച സ്കൂട്ടർ യാത്രികൻ മാലയുടെ പകുതി ഭാ​ഗവുമായി രക്ഷപ്പെട്ടു. മുടവന്തേരിയിലെ ഹെല്‍പര്‍ ഉഷയുടെ മാലയു‌െ പകുതി ഭാ​ഗമാണ് നഷ്ടപ്പെട്ടത്.  

രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മുടവന്തേരിയിലെ അങ്കണവാടിയിലേക്ക് വരുകയായിരുന്ന ഉഷയെ റോഡിൽ വെച്ചാണ് സ്കൂട്ടറിലെത്തിയ ആൾ ആക്രമിച്ചത്. കഴുത്തിന് അടിക്കുകയും മാല വലിച്ച് പൊട്ടിക്കുകയുമായിരുന്നു. പി‌ടിവലിയിൽ മാലയുടെ ഒരു ഭാ​ഗം ഉഷയുടെ കൈയ്യിൽ കിട്ടി. ബാക്കിഭാ​ഗം സ്കൂ‌ട്ടർ യാത്രികൻ കൊണ്ടുപോയി. 

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് ഇയാൾക്കായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്. ഹെൽമറ്റും ചുവന്ന ടീ ഷർട്ടും ധരിച്ചയാളാണ് മാല പൊട്ടിച്ചതെന്നാണ് ഉഷയു‌ടെ മൊഴി. അടിയേറ്റ് പരുക്കേറ്റ ഉഷ ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരം പൊലീസാണ് അന്വേഷണം ന‌ടത്തുന്നത്. 

ENGLISH SUMMARY:

Scooter Rider Snatches Chain from Anganwadi Helper in Malappuram