കാട്ടാന അക്രമണത്തിൽ വീണ്ടും നിലമ്പൂരിൽ ഒരാൾ കൂടി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, യുഡിഎഫിനെതിരെ ഒളിയമ്പുമായി പിവി അന്‍വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.  വഴിക്കടവിൽ അനന്തുവിൻ്റെ മൃതദേഹത്തിന് അരികിൽ എത്തിയ വിരുന്നുകാരെല്ലാം എവിടെപ്പോയെന്നും, 

നിഷ്കളങ്കരായ ഒരു ജനതയുടെ ദൗർബല്യങ്ങളെ മുതലെടുത്ത ശേഷം 2026 ലെ അധികാരസ്ഥാനങ്ങൾ പങ്കിട്ടെടുക്കുന്ന തിരക്കിലാണ് അവരെന്നും അന്‍വര്‍ കുറിച്ചു.

വനംവകുപ്പിന്റെയും സർക്കാറിന്റെയും അനാസ്ഥയും തണുപ്പൻ സമീപനവും ചർച്ച ചെയ്യേണ്ടത് തന്നെയാണ്. പക്ഷേ അതിനെല്ലാം മുമ്പ് പറഞ്ഞു പോകേണ്ടത് ഇക്കാര്യമാണ്. "വിരുന്നു വന്നവർ നാളെ മടങ്ങും, സ്വയം പ്രതിരോധത്തിനായി പോരാടുക" എന്ന നമ്മുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം അന്വർത്ഥമായിരിക്കുകയാണ്. 

രാത്രിയിലും പോലീസ് സ്റ്റേഷനു മുന്നിൽ അരങ്ങേറിയ അന്തർ നാടകങ്ങൾ കേരളം മുഴുവൻ കണ്ടതാണ്. വനവും വന്യജീവി അക്രമണങ്ങളും എല്ലാം അവർക്ക് അവരുടെ വിജയത്തിനുള്ള ഉപാധികൾ മാത്രമായിരുന്നു. അതിനപ്പുറം ആത്മാർത്ഥത ഈ വിഷയത്തിൽ നിലമ്പൂരിലേക്ക് വിരുന്നു വന്നു മടങ്ങിയവർക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

എന്തായാലും എനിക്കങ്ങനെയല്ല. വനം വന്യജീവി വിഷയങ്ങളും വന്യജീവി ആക്രമണങ്ങളും മലയോര ജനതയെ ഒന്നാകെ ബാധിക്കുന്ന  വിഷയമാണ്. വിരുന്നുകാർ മടങ്ങട്ടെ നമ്മൾ നാട്ടുകാർ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരാണെന്ന എന്റെ വാദം ശരിവെക്കുന്ന സംഭവമാണിത്. ഇടവേളകളില്ലാതെ പോരാട്ടം തുടരുമെന്ന് കുറിച്ചാണ് അന്‍വര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

PV ANVAR fb post about Wild elephant attack and death