മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരും. മുഖ്യമന്ത്രി ആശുപത്രിയിലെത്തി വിഎസിനെ കണ്ടു.
101 വയസ് പിന്നിട്ട വി എസ് അച്ചുതാനന്ദന് ഇന്നലെ രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഐ സി യുവിൽ വെൻ്റിലെറ്ററിലാണ്. ചികിത്സയിൽ 24 മണിക്കൂർ പിന്നിട്ടുമ്പോൾ നേരിയ പുരോഗതിയെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. മരുന്നുകളോട് പ്രതികരിക്കുന്നതും ആശുപത്രിയിലെത്തിച്ച ശേഷം നില മോശമാകാതെ തുടരുന്നതുമാണ് ആശ്വാസമാകുന്നത്.കാർഡിയോളജിസ്റ്റ് , ന്യൂറോളജിസ്റ്റ് ' , നെഫ്രോളജിസ്റ്റ് , ഇൻ്റൻസിവിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘമാണ് നിരീക്ഷിക്കുന്നത്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലത്തി.
ഡോക്ടർമാരോടും മകൻ അരുൺ കുമാറിനോടും വിവരങ്ങൾ തിരക്കി. സി പി എം നേതാക്കളും ആശുപത്രിയിലെത്തുന്നുണ്ട്. വരുന്ന 24 മണിക്കൂർ നിർണായകമാണ്.