അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ സ്വപ്നമായിരുന്നു ഒരു വീട്. ആരോഗ്യവകുപ്പിലെ നഴ്സ് ജോലിയിൽനിന്ന് അവധിയെടുത്തു ഗൾഫിലേക്ക് പോയത് വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്. വീടിന്‍റെ പ്ലാസ്റ്ററിങ് അടക്കമുള്ള ജോലികൾ കഴിഞ്ഞു. ഇനി പ്ലംബിംങ് , ടൈലിടൽ, പെയിൻറിംഗ് അടക്കമുള്ള ജോലികൾ. എല്ലാം കരാറുകാരൻ അനുജനെ പറഞ്ഞേൽപ്പിച്ചാണ് പതിനൊന്നാം തീയതി പോയത്.
തൊട്ടടുത്ത ദിവസമായിരുന്നു രഞ്ജിതയുടെ മരണം. അപകടത്തിന്റെ പന്ത്രണ്ടാം ദിവസം വീട്ടിലെത്തിക്കുമ്പോൾ പണിതീരാത്ത സ്വപ്നവീട്ടിൽ ആയിരുന്നു പൊതുദർശനം. പണി തീരാത്ത വീടിൻറെ ഹാളിൽ രഞ്ജിതയുടെ മൃതദഹേം കണ്ടു ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. ജീവിച്ചിരിക്കെ കഴിഞ്ഞില്ലെങ്കിലും മൂന്നു മണിക്കൂറോളം രഞ്ജിത പുതിയ വീടിനുള്ളിൽ ഒന്നുമറിയാതെ കിടന്നു.