ജൂൺ 12 ന് അഹമ്മദാബാദത്തിലുണ്ടായ വിമാനാപകടത്തിൽ രഞ്ജിതയുടെ ജീവൻ പൊലിഞ്ഞപ്പോൾ ഞെട്ടലോടെയാണ് ജന്മനാടായ തിരുവല്ല പുല്ലാട് ആ വാർത്ത കേട്ടത്. രഞ്ജിത രക്ഷപ്പെടണമേ എന്നവര്‍ മനസ്സുരുകി പ്രാർഥിച്ചു. അവള് മടങ്ങി വരുമെന്ന് ഉറച്ചു വിശ്വസിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നു.
രഞ്ജിതയുടെ സഹോദരൻ രതീഷ് പരിശോധനയ്ക്കുള്ള സാംപിൾ നൽകാനായി പുറപ്പെടുമ്പോഴും രഞ്ജിതയുടെ പ്രായമായ അമ്മയെയും പറക്കമുറ്റാത്ത കുഞ്ഞുമക്കളെയും ആ നാട് ചേർത്തു പിടിച്ചു. യാത്രാ മൊഴിയേകാൻ ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചേർന്നുനിന്നു. പക്ഷേ ചിന്നിച്ചിതറിയ വിമാനത്തിലെ രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയുന്നത് അത്ര എളുപ്പമായിരുന്നില്ല.
യാത്രക്കാരിൽ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.ഡിഎന്‍എ പരിശോധനയില്‍ പോലും മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത സ്ഥതി. ഒടുവില്‍ പരിശോധനയുടെ കടമ്പകളെല്ലാം കടന്നാണ് ഇപ്പോള്‍ രഞ്ജിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. അതിനാകട്ടെ പന്ത്രണ്ട് ദിവസം വേണ്ടിവന്നു. മൃതദഹം ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ചപ്പോള്‍ നാട് ഒന്നാകെ രഞ്ജിതയെ കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തി. പിന്നെ കണ്ണീരോടെ വിടചൊല്ലി.