സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും നിരവധി ആളുകള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കണ്ണൂർ കണ്ണാടിപ്പറമ്പിൽ വയോധികയുടെ ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. കോഴിക്കോട് നഗരത്തില്‍ 9പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.ആലപ്പുഴയില്‍ മൂന്നുപേരെ കടിച്ച നായയെ ചത്തനിലയില്‍ കണ്ടെത്തി
തെരുവുനായ ആക്രമണത്തില്‍ ഇന്നും നിരവധി ആളുകള്‍ക്കാണ് പരുക്കേറ്റത് കണ്ണൂർ കണ്ണാടിപ്പറമ്പിൽ വയോധികയുടെ ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. ചാലിൽ സ്വദേശി യശോദക്കാണ് പരുക്കേറ്റത് വയോധികയെ പരിയാരം മെഡിക്കൽ കോളേജിൽ തീവ്ര പരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് നടക്കാവ് ,വയനാട് റോഡ് ,മാവൂര്‍ റോഡ് എന്നിവിടങ്ങളിലായി 9 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നടക്കാവ് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തെരുവുനായ പിന്തുടര്‍ന്നെത്തി കടിക്കുകയായിരുന്നു.
ആലപ്പുഴ ഭരണിക്കാവില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.പരുക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി. ഇതെ നായ കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 9 വയസുകാരിയെ ആക്രമിച്ചിരുന്നു.ചത്ത നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുണ്ട്.