നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. ഇവിടെ 46 ബൂത്തുകളാണുള്ളത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങി. 

എട്ടരയോടെ ആദ്യ ഫലസൂചനയും 10 മണിയോടെ തിരഞ്ഞെടുപ്പ് ചിത്രവും വ്യക്തമാകുന്ന നിലയിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 

കേന്ദ്രസേനയുടെയും പൊലീസിന്റെയും ത്രിതല സുരക്ഷ സംവിധാനമാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. വന്‍ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ജയമുറപ്പെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ക്രോസ് വോട്ടിങ് നടന്നെങ്കിലും ജയിക്കുമെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ പറയുന്നത്. 

ENGLISH SUMMARY:

Get the latest updates as vote counting commences in Nilambur. Follow live as postal ballots are counted first in this crucial Kerala election.