2026 ലെ നിയമസഭാ പോരാട്ടത്തിന് പത്തുമാസം മാത്രം ശേഷിക്കെ സിറ്റിങ് സീറ്റ് നഷ്ടമായത് ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയായി. തുടര്‍ഭരണമെന്ന പ്രചാരണവുമായി മുന്നോട്ട് നീങ്ങിയ എല്‍ഡിഎഫിന് തിരിച്ചടിയായത് ഭരണവിരുദ്ധവികാരമെന്ന് വ്യക്തമാക്കുന്നതാണ് വോട്ടിലെ കണക്കുകള്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ആദ്യമായൊരു സിറ്റിങ് സീറ്റ് തോറ്റതില്‍ പതിവ് ന്യായീകരണങ്ങള്‍ വിലപ്പോവുകയുമില്ല.
100 സീറ്റ് നേടാന്‍ ലക്ഷ്യമിട്ടിരുന്ന ഇടതുപക്ഷത്തെ 99 ല്‍ നിന്ന് 98 ലേക്ക് താഴ്ത്തിയത് ഭരണവിരുദ്ധ
വികാരമാണെന്നത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ദിശാസൂചിക എന്ന പ്രതീയിയുണ്ടാക്കിയേക്കും.
പിണറായിസത്തിനെതിരെ മല്‍സരിച്ച പി വി അന്‍വര്‍ നേടിയ ഇരുപതിനായിരത്തിനടുത്തുള്ള വോട്ട് മുന്നണിക്ക് പുറമെ മുഖ്യമന്ത്രിക്കും തിരിച്ചടിയായി. മൂന്നാം തവണയും തുടര്‍ഭരണത്തിലേക്ക് നീങ്ങുമെന്ന് പ്രതീതി സൃഷ്ടിക്കുന്ന സിപിഎമ്മിന് വലിയ അടിയാണ് നിലമ്പൂരിലെ വോട്ടര്‍മാര്‍ നല്‍കിയത്.
ഇടതുപക്ഷത്തിന് സ്വാധീമില്ലാതിരുന്ന മണ്ഡലത്തില്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിജയകുതിപ്പാവുമെന്നായിരുന്നു സിപിഎമ്മിന്‍റെ പ്രചാരണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവവും സംസ്ഥാന നേതാവുമായ എം സ്വരാജിന്‍റെ പരാജയം ഭരണവിരുദ്ധവികാരം എത്രത്തോളമുണ്ടായിരുന്നു എന്നതിന്‍റെ നേര്‍ചിത്രമാണ്. എല്‍ഡിഎഫിന് കരുത്തുള്ള മേഖലകളില്‍ പോലുമുണ്ടായ തിരച്ചടി സിപിഎം മുന്നോട്ട് വെച്ചതെല്ലാം ജനങ്ങള്‍ തള്ളികളഞ്ഞതിന് തെളിവാണ്. കനത്ത തിരിച്ചടി നേരിടുമ്പോഴും ഭരണവിരുദ്ധ വികാരണമെന്ന് സമ്മതിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറാല്ല
മുഖ്യമന്ത്രിക്കും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും പൊലീസിലെ ആര്‍ എസ് എസ് സ്വാധീനത്തിനുമെതിരെ ആഞ്ഞടിച്ചായിരുന്നു പി വി അന്‍വറിന്‍റെ പോരാട്ടം. അന്‍വര്‍ നേടിയ 19760 വോട്ട് മുഖ്യമന്ത്രിക്കെതിര കുത്തിയ വോട്ടായി മാറുകയാണ്. ജമാഅത്തെ ഇസ്ളാമിയുമായി ചേര്‍ന്നാണ് യുഡിഎഫ് വിജയമെന്ന് എല്‍ഡിഎഫിന്‍റെ ന്യായീകരണങ്ങള്‍ വേണ്ടത്ര എറിക്കില്ലെന്ന് ഉറപ്പാവുകയാണ്. കോന്നി , വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത് രാഷ്ട്രീയനേട്ടമായിട്ടായിരുന്നു എല്‍ ഡി എഫ് വ്യാഖ്യാനം. അതിനാല്‍ നിലമ്പൂരിലെ സിറ്റിങ് സീറ്റ് തോറ്റത് രാഷ്ട്രീയ പരാജയമെന്ന് പാര്‍ട്ടി സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ വ്യാഖ്യാനിക്കും. സ്വന്തം ദൗര്‍ബല്യങ്ങള്‍ മനസിലാക്കി തിരുത്താന്‍ ഇനിയുള്ള പത്തമാസം സാധ്യമാകുമോ എന്നതാണ് 2026നെ നിശ്ചയിക്കുക