ബി.എല്‍.അരുണ്‍, വര്‍ഗീസ് സി.തോമസ്, സജീഷ് ശങ്കര്‍
സംസ്ഥാന സർക്കാരിന്റെ 2023 ലെ മാധ്യമ പുരസ്കാരം മനോരമ ന്യൂസിന്. ടെലിവിഷൻ വിഭാഗത്തിൽ മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്കാരം മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് ബി.എൽ.അരുൺ നേടി. 'നാടിനാകെ ശ്രേയസായി ഗ്രേയ്സ് സ്പോർട്സ് അക്കാദമി' എന്ന വാർത്തയ്ക്കാണ് അവാർഡ്.
പ്രിന്റ് മീഡിയ വിഭാഗം വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്ങില്‍ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ വര്‍ഗീസ് സി. തോമസിനാണ് അവാര്‍ഡ്. 'അപ്പര്‍ കുട്ടനാട് ഉയരെ ദുരിതം' എന്ന വാര്‍ത്താ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്.
ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ സജീഷ് ശങ്കറിനാണ് പുരസ്കാരം. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരങ്ങൾ 26 ന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും.