mannarkad-ambulance-delivery

പാലക്കാട്‌ മണ്ണാർക്കാടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. ആശുപത്രിയിൽ എത്തിയെങ്കിലും കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

പ്രസവ വേദനയെ തുടര്‍ന്ന് യുവതിയെ മണ്ണാർക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് സംഭവം. ആംബുലന്‍സ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോൾ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തും മുൻപ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.

ENGLISH SUMMARY:

A tribal woman in Mannarkkad, Palakkad, gave birth in an ambulance, but her newborn baby girl tragically died before reaching the hospital. The incident occurred late last night while she was being rushed for delivery.