ജപ്പാനില്‍ ഭൂചലനം . 7.6 തീവ്രത രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു . ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്.
ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അമോരിയിൽ നിന്ന് 80 കി.മീ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 50 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ ടോക്യോയിൽ വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ENGLISH SUMMARY:
Japan earthquake is a major natural disaster that has triggered tsunami warnings across the northeast coast. The 7.6 magnitude earthquake struck off the coast of Japan, prompting alerts for potential tsunami waves.