ലഹരിക്കെതിരെ സൂപ്പര്‍ ഹീറോകളാകാനുള്ള ആഹ്വാനവുമായി കുട്ടികള്‍ക്കൊപ്പം യോഗ ചെയ്ത് നടന്‍ മോഹന്‍ ലാല്‍. ആരാധകരുടെയും തന്‍റെ പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും കൂടെയാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി രാജ്യാന്തര യോഗാദിനം ആഘോഷിച്ചത്.
ബി എ ഹീറോ എന്ന പേരില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്യാംപെയിനിന് രാജ്യാന്തര യോഗാ ദിനത്തില്‍ മോഹന്‍ലാല്‍ തുടക്കം കുറിച്ചു. അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എന്‍സിബി സോണല്‍ ഡയറക്ടര്‍ വേണുഗോപാല്‍ ജി കുറുപ്പ്, വിശ്വശാന്തി ഫൗണ്ടേഷന്‍ എം.ഡി മേജര്‍ രവി എന്നിവരും പരിപാടിയുടെ ഭാഗമായി.
105 വയസുള്ള യോഗാ പരിശീലകന്‍ ചെറായി സ്വദേശി ഉപേന്ദ്ര ആചാരിയെ ആദരിച്ചു. മനോരമ ഒാണ്‍ലൈനും ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചിയും ചേര്‍ന്ന് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ സുരേഷ് ഗോപിയായിരുന്നു അതിഥി. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഈ മാസം 27ന് റിലീസ് ചെയ്യാനിരിക്കുന്ന ജെഎസ്കെ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. മനോരമ ഒാണ്‍ലൈന്‍ കോഒാര്‍ഡിനേറ്റിങ് എഡിറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ടോം ജോസഫ്, ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ചെയര്‍മാന്‍ വേണു രാജാമണി എന്നിവരും പരിപാടിയുടെ ഭാഗമായി. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളേജ് എന്‍സിസി എറണാകുളം ഗ്രൂപ്പുമായി സഹകരിച്ച് യോഗ സംഗമം നടത്തി. ഫോര്‍ട്ടുകൊച്ചിയില്‍ കോസ്റ്റ് ഗാര്‍ഡ് യോഗ പരിശീലനം നടത്തി.