pinarayi-cpm-facebook

ഇന്ത്യയിലെ ഫ്ര‍ഞ്ച് അംബാസിഡർ തിയെറി മതൗയുമായി കൂടിക്കാഴ്ച നടത്തിയെന്നും, ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരി​ഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഇതുമായി ബന്ധപ്പെട്ട് സെപ്തംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. ഇതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഐഎസ്ആർഒയുമായി ഫ്രാൻസിന് ശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞ തിയെറി മതൗ ഡിഫൻസ്, എയ്റോ സ്പെയ്സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താൽപര്യവും അറിയിച്ചു.  കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാധ്യതകൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ENGLISH SUMMARY:

Pinarayi Vijayan fb post about French Ambassador Thierry Mathou