nilambur-voters-2

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് വോട്ട് രേഖപ്പെടുത്തി. ജനവിധി തേടുന്നത് 10 സ്ഥാനാര്‍ഥികളാണ്. 263 ബൂത്തുകളായി 2,32,384 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം നിർവഹിക്കാനുള്ളത്. രാവിലെ 7ന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് പൂർത്തിയാകും. പ്രധാന മുന്നണി സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്തിനും  എം.  സ്വരാജിനും പുറമേ സ്വതന്ത്ര സ്ഥാനാർഥിയായി എത്തുന്ന പി.വി. അൻവറിന്റെ സാന്നിധ്യമാണ് മത്സരത്തെ പ്രവചനാതീതമാക്കുന്നത്. 

വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോര്‍ത്ത പ്രചാരണത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്. യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം അന്‍വറിന്റെ കൂടി സാന്നിധ്യം പോരാട്ടം വീറുറ്റതാക്കുകയാണ്. മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകം. ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദമുയർത്തിയ പ്രതിപക്ഷത്തിന്റെ നിലപാട് ഉറപ്പിക്കാൻ മണ്ഡലം പിടിച്ചെടുക്കേണ്ട ബാധ്യതയാണ് യുഡിഎഫിന്റേത്. വികസനമുദ്രാവാക്യത്തിന് എത്രവോട്ടെന്ന കണക്കെടുപ്പിലാണ് എൻഡിഎ. 

nilambur-election

ഒരുവർഷത്തിനകം സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മുന്നണികളുടെ രാഷ്ട്രീയ ബലാബല പരിശോധനയായി വിലയിരുത്തപ്പെടുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി സ‍ജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി.വി.അൻവർ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 

ENGLISH SUMMARY:

Nilambur heads to the polling booths today. A total of 2,32,384 voters will exercise their franchise across 263 booths. Polling will begin at 7 AM and conclude at 6 PM. In addition to the key front-runner candidates Aryadan Shoukath and M. Swaraj, the presence of independent candidate P.V. Anvar adds an element of unpredictability to the contest.