മിൽമയുടെ ഡിസൈൻ അനുകരിച്ച സ്വകാര്യ കമ്പനിക്ക് ഒരു കോടിരൂപ പിഴ. മിൽന എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി പിഴ ചുമത്തിയത്. പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പിറക്കി ലാഭം കൊയ്യാനിറങ്ങുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിധിയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മനോരമ ന്യൂസിനോട് പറഞ്ഞു.
മില്‍മയുടെ പേര് ഉല്‍പ്പനങ്ങളുടെ പായ്ക്കിങ്ങിലെ രൂപ കല്‍പന എന്നി അതേപടി പകര്‍ത്തിയ മില്‍ന എന്ന കമ്പനിക്കാണ് ഒരുകോടി രൂപയും ആറു ശതമാനം പിഴ പലിശയും അടയ്ക്കാന്‍ കോടതി തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി പിഴശിക്ഷ വിധിച്ചത്. കോടതിച്ചെലവും പലിശയും സഹിതം എട്ടുലക്ഷത്തി പതിനെണ്ണായിരത്തി നാനൂറ്റിപ്പത്തുരൂപ വെറെയും അടയ്ക്കണം. ഈ കമ്പനിക്കെതിരെ ഒരുവര്‍ഷം നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവിലാണ് മില്‍മയ്ക്ക് അനുകൂല വിധി ലഭിച്ചത്. മില്‍മയെപ്പോലെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ വ്യാജ പതിപ്പുകള്‍ ഇറക്കുന്നവര്‍ക്കുള്ള താക്കീതാണിതെന്നും മില്‍മ ചെയര്‍മാന്‍