കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകി പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക.
ടെന്‍ഡര്‍ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും.
ENGLISH SUMMARY:
The Kozhikode-Wayanad tunnel road project has received environmental clearance from the Union Ministry of Environment. The project is a joint venture between PWD, KIIFB, and Konkan Railway Corporation through a tripartite agreement. Construction is expected to commence in July. Once completed, the tunnel is set to significantly reduce travel difficulties between Kozhikode and Wayanad.