കൈക്കൂലിക്കേസിൽ പ്രതിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ കൊച്ചിയിൽ നിന്ന് ഷില്ലോങ്ങ് യൂണിറ്റിലേക്ക് സ്ഥലം മാറ്റി. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ.
കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയിലാണ് ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് എടുത്തത്. അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്. ഇ.ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.
കെക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയായിരുന്നു പ്രതികളായ വില്‍സന്‍ വര്‍ഗീസ്, മുരളി മുകേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിലേയ്ക്ക് അന്വേഷണമെത്തിയത്. അറസ്റ്റിലായ തമ്മനം വട്ടതുണ്ടിയില്‍ വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന്‍ തക്കത് ഖര്‍ സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരനെന്ന് കണ്ടെത്തിയ കൊച്ചി വാരിയം റോഡില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കേസിലെ നാലാം പ്രതിയുമാണ്.
ENGLISH SUMMARY:
Shekhar Kumar, Assistant Director at the Enforcement Directorate (ED), has been transferred from the Kochi unit to the Shillong unit amid a bribery investigation. He is the prime accused in a vigilance case registered following a complaint by Kollam-based cashew businessman Aneesh Babu. The case alleges that Kumar demanded a ₹2 crore bribe to drop a case against Aneesh. During the operation, two others—Wilson Varghese and Murali Mukesh—were arrested while accepting ₹2 lakh as a bribe. Their interrogation led investigators to implicate senior officer Shekhar Kumar. Chartered Accountant Ranjith from Kochi was identified as the middleman and named as the fourth accused.