tvm-accident

തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം. വിതുര സ്വദേശി ഷിജാദ്‌ന്റെ മകൻ ആബിസ് മിൽഹാനാണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് വച്ചായിരുന്നു അപകടമുണ്ടായത്. ഓട്ടോയിലായിരുന്നു മാതാവ് നൗഷിമയുടെ കയ്യില്‍ ആബിസ് മിൽഹാനുണ്ടായിരുന്നത്. 

വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പോയ ബുള്ളറ്റമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞു. ഓട്ടോറിക്ഷയിൽ ഷിജാദും ഭാര്യ നൗഷിതയും മൂന്ന് മക്കളുമുണ്ടായിരുന്നു. നൗഷിമയുടെ കയ്യില്‍ നിന്ന് ആബിസ് മിൽഹാന്‍ തെറിച്ച് റോഡിലേക്ക് വീണു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അപകടത്തില്‍ നൗഷിമക്കും പരുക്കേറ്റിട്ടുണ്ട്. തോളെല്ലിനും കാലിലുമാണ് നൗഷിമയ്ക്ക് പരുക്കേറ്റത്. മെഡിക്കൽ കോളെജിലെ ഹൗസ് സർജൻ ഡോക്ടറും പി.ജി വിദ്യാർത്ഥിനിയും സഞ്ചരിച്ച ബുള്ളറ്റാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചതെന്നാണ് വിവരം.

ENGLISH SUMMARY:

A one-year-old child lost his life in a tragic accident involving an auto-rickshaw and a bike in Valiyamala, Nedumangad, Thiruvananthapuram. The deceased has been identified as Abis Milhan, son of Shijad from Vithura. The accident occurred at Malambrakkonam in Valiyamala. Abis was traveling in the auto-rickshaw along with his mother Noushima when the collision took place. The impact of the crash caused the child to be thrown out of the auto onto the road. Noushima also sustained injuries in the accident, with fractures reported in her shoulder and leg.