നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ഡ്രോണുകളും ലേസറിനും നിരോധനം ഏര്‍പ്പെടുത്തി. വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഇവ ഗുരുതര ഭീഷണിയാണെന്ന് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. റെഡ് സോണ്‍ പരിധിയില്‍ ഉള്‍പ്പെടുന്ന വിമാനത്താവളത്തിന്‍റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനം. മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, എയ്റോ മോഡലുകൾ, പാര ഗ്ലൈഡറുകൾ, ആളില്ലാ വ്യോമ സംവിധാനങ്ങൾ (UAS), പവർ ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി, ആലുവ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
റൺവേയുടെ സമീപത്തും ലാൻഡിങ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിഎന്‍സഎസ് സെക്ഷന്‍ 163 പ്രകാരം ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശം. അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.