ചാലക്കുടി നഗരത്തിൽ പെയിൻ്റ് കടയിൽ വൻ തീപിടിത്തം. അഞ്ചു കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം
രാവിലെ എട്ടരയോടെ കടയിലെ ജീവനക്കാർ മെയിൻ സ്വിച്ച് ഓൺ ചെയ്തു . പിന്നാലെ, തീ കത്തി . പെയിൻ്റ് ആയതിനാൽ തീ ആളിക്കത്തി. പരിസരത്താകെ കെട്ടിടങ്ങൾ . തൊട്ടരികിൽ ഗ്യാസ് ഗോഡൗൺ . തൃശൂർ , എറണാകുളം ജില്ലകളിൽ നിന്നായി ഒട്ടേറെ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി . രണ്ടു മണിക്കൂർ ഫയർഫോഴ്സ് വെള്ളം ആഞ്ഞു ചീറ്റി. സ്ഥാപനം ഇൻഷൂർ ചെയ്തിട്ടുണ്ട്. അഞ്ചു കോടിയാണ് ഉടമയുടെ കണക്കിൽ നഷ്ടം . ചാലക്കുടി പൊലീസും ഫയർഫോഴ്സിന് മികച്ച പിന്തുണ നൽകി.