കണ്ണൂർ കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് ചികിത്സ വൈകി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. അമ്പായത്തോട് സ്വദേശി പ്രജുൽ ആണ് മരിച്ചത്. ഒന്നര മണിക്കൂറിലേറെ സമയമാണ് ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. സമയബന്ധിതമായി ചികിത്സ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.